ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിനെ അഞ്ചംഗ കൊലയാളി സംഘം പൈശാചികമായി വെട്ടിക്കൊന്നത്. കാലിലെ 37 വെട്ടുകളടക്കം 42 വെട്ടുകളാണ് ഷുഹൈബിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് കഴിഞ്ഞു. കൊലയാളി സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയിലാണ്.